ന്യൂമാഹി: പരിമഠം ജുമാമസ്ജിദ് കമ്മിറ്റി സെക്രട്ടറിയും കോൺഗ്രസ് പ്രവർത്തകനും റിട്ട. അധ്യാപകനുമായ പരിമഠം മാടോൾ മാപ്പിള സ്കൂളിന് മുൻവശത്തെ കാനാച്ചി ഹൗസിൽ കെ.പി. മുഹമ്മദ് ബഷീർ (64) നിര്യാതനായി. മാഹി കോളജിലും ദുബൈയിൽ ഇന്ത്യൻ സ്കൂളിലും അധ്യാപകനായിരുന്നു. ദീർഘകാലം ഒമാനിൽ ഇബ്ര ടെക്നിക്കൽ കോളജ് ഓഫ് കോമേഴ്സിൽ ലെക്ചറർ ആയിരുന്നു. പുന്നോൽ തണൽ ഗ്രൂപ് അംഗമായിരുന്നു. മാടോൾ മാപ്പിള എൽ.പി സ്കൂൾ നവീകരണ കമ്മിറ്റി വൈസ് ചെയർമാനാണ്.
പിതാവ്: പരേതനായ കാനാച്ചി അബൂബക്കർ. മാതാവ്: പരേതയായ കുഞ്ഞയിച്ചു കാട്ടിൽ പുതിയ പുരയിൽ. ഭാര്യ: സറീന (ക്രസന്റ് ഗോപാല പേട്ട). മക്കൾ: ഡോ. ഷബ്ന ഷാഹിർ (മസ്കത്ത്), ഫരിയ സനൂൻ, നിഷാം (എറണാകുളം). മരുമക്കൾ: ഷാഹിർ തൃശൂർ (മസ്കത്ത്), സനൂൻ തളിപ്പറമ്പ് (ദുബൈ). സഹോദരങ്ങൾ: കെ.പി. യൂസഫ് (മുൻ ന്യൂമാഹി പഞ്ചായത്ത് അംഗം), അബ്ദുൽ ഖാദർ (മുബാറക് സ്റ്റോർസ് തലശ്ശേരി), പരേതരായ മൊയ്തു, ലത്തീഫ് (അൽ റംസാൻ), അസ്മ, ഹൈറു, സാജിദ.