ഏഴിലോട്: കുഞ്ഞിമംഗലം പഞ്ചായത്ത് ഓഫിസിന് സമീപത്തെ റിട്ട. ബി.ഡി.ഒ തെക്കേമുണ്ടയാട്ട് ഗോവിന്ദൻ നമ്പ്യാർ (93) നിര്യാതനായി. തറവാട്ടിലെ മുതിർന്ന അംഗവും കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ മുഖ്യ കോയ്മയുമാണ്. ശ്രീമാന്യമംഗലം വേട്ടക്കൊരുമകൻ സോമേശ്വരി ക്ഷേത്ര പരിപാലന സംഘം പ്രസിഡന്റായും പ്രവർത്തിച്ചു.
കുഞ്ഞിമംഗലം എൻ.എസ്.എസ് കരയോഗം സ്ഥാപക അംഗമാണ്. തളിപ്പറമ്പ്, പയ്യന്നൂർ, നീലേശ്വരം ബ്ലോക്കുകളിൽ ഗ്രാമസേവകനായി പ്രവർത്തിച്ചിരുന്നു. 1987-88 കാലഘട്ടത്തിൽ പയ്യന്നൂർ, ഇടക്കാട് ബ്ലോക്കുകളിൽ ബി.ഡി.ഒ ആയി സേവനമനുഷ്ടിച്ച ശേഷം വിരമിച്ചു. വിരമിച്ച ശേഷം പയ്യന്നൂർ ചേംബർ ഓഫ് കോമേഴ്സിൽ മാനേജരായും പ്രവർത്തിച്ചു. പയ്യന്നൂർ ചിന്മയ മിഷൻ, ചിന്മയ ഹൈസ്കൂൾ, സീനിയർ സിറ്റിസൺസ് ഫോറം എന്നിവയുമായും പ്രവർത്തിച്ചു.
ഭാര്യ: പി.എം. ചന്ദ്രമതി (നാറാത്ത്). മക്കൾ: പി.എം. വിനോദ്കുമാർ (റിട്ട. ആക്സിസ് ബാങ്ക്), പി.എം. വിജയകുമാർ (റിട്ട. പയ്യന്നൂർ സർവീസ് സഹകരണ ബാങ്ക്), പി.എം. പ്രദീപ്കുമാർ (ബിസിനസ് കണ്ണൂർ). മരുമക്കൾ: ഗീത ( അധ്യാപിക സെന്റ് തെരേസാസ് കണ്ണൂർ), മീരാദേവി (റിട്ട. അധ്യാപിക പി.ഇ.എസ് വിദ്യാലയ), അംബികാ റാണി. സഹോദരങ്ങൾ: കമലം, പരേതരായ ചിന്നമ്മു അമ്മ, തങ്കം, ലക്ഷ്മിക്കുട്ടി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് സമുദായ ശ്മശാനത്തിൽ.