കൂത്തുപറമ്പ്: കണ്ണവം വെളുമ്പത്ത് മഖാമിന് സമീപത്തെ പൊലപ്പാടി കുഞ്ഞൂട്ടി (97) നിര്യാതനായി. കണ്ണവം മേഖലയിലെ സി.പി.എമ്മിന്റെ ആദ്യകാല പ്രവർത്തകനും കണ്ണവം കോളനി, ചെറുവാഞ്ചേരി, പൂവത്തൂർ ബ്രാഞ്ച് സെക്രട്ടറിയും ചെറുവാഞ്ചേരി അഗ്രികൾച്ചർ ഇപ്രൂവ്മെന്റ് വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടറായും പ്രവർത്തിച്ചിരുന്നു.
ഭാര്യ: നാരായണി. മക്കൾ: അച്യുതൻ, സുമതി, സുരേഷ് ബാബു, സജീവൻ, പ്രശാന്തൻ, ചിത്രജോഷി (പാട്യം സർവിസ് ബാങ്ക് ജീവനക്കാരൻ). മരുമക്കൾ: വസന്ത, ഷൈജ, നിഷ, ഷംന, ഗിബിഷ. സഹോദരങ്ങൾ: മാതു, കുഞ്ഞിരാമൻ, ഗോവിന്ദൻ, ജാനു, വസന്ത, പരേതനായ നാണു.