ശ്രീകണ്ഠപുരം: കൊട്ടൂരിലെ വട്ടക്കാവുങ്കൽ പ്രഫ. വി.ഡി. ജോസഫ് (89) നിര്യാതനായി. 48 വർഷമായി ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജ് സെക്രട്ടറിയായിരുന്നു. ഒക്ടോബർ 14ന് സ്ഥാനത്തുനിന്ന് വിരമിച്ച് യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്ത ദിവസമാണ് മരണം. തലശ്ശേരി ബി.എഡ് കോളജ് റിട്ട. പ്രിൻസിപ്പൽ ഇൻ ചാർജ്, ശ്രീകണ്ഠപുരം നെട്ങ്ങോം ഹൈസ്കൂളുകളിൽ അധ്യാപകൻ, ശ്രീകണ്ഠപുരം ആർട്സ് കോളജ് പ്രിൻസിപ്പൽ, വൈസ്മെന്റ്സ് ക്ലബ് ജില്ല ഗവർണർ, ശ്രീകണ്ഠപുരം ഓഫിസേഴ്സ് ക്ലബ് പ്രസിഡന്റ്, സീനിയർ സിറ്റിസൺസ് ഫോറം ജില്ല പ്രസിഡന്റ്, സമരിറ്റൻ പാലിയേറ്റിവ് ഭാരവാഹി, കെ.എസ്.എസ്.പി.യു ഭാരവാഹി തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സിസിലി. മക്കൾ: ബീന, ജോസി, അജി, മിനി, സൈജോ. മരുമക്കൾ: ഫ്രാൻസിസ്, സണ്ണി, ജോസ്, ടോം, ജോബി.