ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പ്രസ് ക്ലബിന്റെ മുൻ പ്രസിഡന്റും അംഗവുമായിരുന്ന, ചേലൂർ വെളുത്തേടത്ത് കൊച്ചുകുട്ടിഅമ്മയുടെ മകൻ രാമകൃഷ്ണൻ (85) നിര്യാതനായി.
ദീർഘകാലം ദേശാഭിമാനി ലേഖകനും സി.പി.എം മെംബറും പാർട്ടി ഓഫിസ് സെക്രട്ടറിയുമായിരുന്നു. പിന്നീട് ടെറ്റ്കോ ടൈംസ്, ടെലഗ്രാഫ് എന്നീ പത്രങ്ങളുടെ ലേഖകനായും പ്രവർത്തിച്ചു. സഹോദരങ്ങൾ: പരേതരായ രാമൻനായർ, ദേവകിയമ്മ, ലക്ഷ്മിക്കുട്ടിയമ്മ, അപ്പുനായർ, ഗോപാലൻ, മാണിക്യൻ. സംസ്കാരം ശനിയാഴ്ച 11ന് സ്വവസതിയിൽ.