വടകര: പുതുപ്പണം മുംതാസ് മഹൽ ഉസ്മാൻ ഹാജി (70, മുൻ ചീഫ് അക്കൗണ്ടന്റ് മിഡിൽ ഈസ്റ്റ് ഫുഡ് ബഹ്റൈൻ) നിര്യാതനായി. മുൻ മടപ്പള്ളി കോളജ് യൂനിയൻ ചെയർമാനും കെ.എസ്.യു നേതാവും സാമൂഹിക പ്രവർത്തകനുമായിരുന്നു. ഭാര്യ: സൈനബ. മക്കൾ: ഡോ. മുംതാസ് ഉസ്മാൻ, മുഫീദ, മുഹമ്മദ് മുഹ്സിൻ (അധ്യാപിക). മരുമക്കൾ: ഫിറോസ് കാട്ടിൽ (ജോ. കമീഷണർ ജി.എസ്.ടി കോഴിക്കോട്), താലിഷ് (ജി.എ.എൽ അബൂദബി), ഫർസാന. സഹോദരങ്ങൾ: നബീസ, കദീജ, അബ്ദുൽ അസീസ് (ബഹ്റൈൻ), അബ്ദുൽ ഷുക്കൂർ (ബഹ്റൈൻ), ജാഫർ (ഖത്തർ), സൗദ (മലോൽ മുക്ക്), അബ്ദുൽ സമദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് മൂരാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.