കാവനൂർ: ചെങ്ങരയിലെ പരേതനായ മൂലക്കുടവൻ മുഹ്യുദ്ദീൻ അഹമ്മദ് എന്ന മൊയ്ദീൻകുട്ടി മാസ്റ്ററുടെ ഭാര്യ വി.പി. മറിയക്കുട്ടി ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: അബ്ദുൽ ജബ്ബാർ (റിട്ട. അസി. എൻജിനിയർ, കേരള വാട്ടർ അതോറിറ്റി), അബ്ദുൽ സലിം (ബിസിനസ്, മഞ്ചേരി), അലവിക്കുട്ടി (മാനു മെഡിക്കൽസ്, ചെങ്ങര), അബ്ദുൽ ഗഫൂർ (ജിദ്ദ), ജഹ്ഫറലി (മക്ക), അഹമ്മദ് സഗീർ (അധ്യാപകൻ, ജി.എച്ച്.എസ്.എസ് കാവനൂർ), ആയിഷാബി (പുലത്ത്), താഹിറാബി (പുല്ലൂർ). മരുമക്കൾ: ആയിഷക്കുട്ടി (കടുങ്ങല്ലൂർ), സാജിത (പുല്ലൂർ), നൂർജഹാൻ (അധ്യാപിക, സി.എച്ച്.എം.എച്ച്.എസ്.എസ്, പൂക്കൊളത്തൂർ), ഷാഹിദ (പാണ്ടിക്കാട്) സൈനബ (അധ്യാപിക, എ.എം.എൽ.പി.എസ് ചെങ്ങര), ഹുസ്ന (അധ്യാപിക, ജി.യു.പി.എസ് ചെങ്ങര), കെ. അലി (പുലത്ത്), പി.കെ അലി (പുല്ലൂർ).