വാഴക്കാട്: മകൻ മരിച്ചതിനു പിറകെ മാതാവും മരിച്ചു. കണ്ണത്തുംപാറ മണത്തോട്ടത്തിൽ പരേതനായ ചേക്കു ഹാജിയുടെ ഭാര്യ ഉണ്ണീമയാണ് (79) മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച മകൻ എൻജിനീയർ മുഹമ്മദ് ബഷീർ മരിച്ചിരുന്നു.മറ്റു മക്കൾ: മൊയ്തീൻ (റിട്ട. അധ്യാപകൻ, പോളിടെക്നിക് കോഴിക്കോട്), അബ്ദുറഹ്മാൻ (ജല അതോറിറ്റി കോഴിക്കോട്), മുജീബ് റഹ്മാൻ, ജമീല, സഫിയ, നസീറ, പരേതനായ കുഞ്ഞുമുഹമ്മദ്. മരുമക്കൾ: മമ്മദ് മാവൂർ, റഹ്മത്തുല്ല കീഴുപറമ്പ്, മുഹമ്മദ് കരിപ്പൂർ, നസീറ കൽപള്ളി, ഖദീജ മൊറയൂർ, ഫാത്തിമ ഓമാനൂർ, റസിയ വാഴക്കാട്, ജസ്ന കായലം.