മൂവാറ്റുപുഴ സ്വദേശിയാണ്
കൊടകര (തൃശൂർ): ദേശീയപാതയില്‍ കൊടകര മേല്‍പാലത്തിനടുത്ത് ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് യുവാവ് മരിച്ചു. മൂവാറ്റുപുഴ കക്കടാശ്ശേരി പുത്തേത്ത് ഷംസുദ്ദീന്റെ മകന് സുല്‍ക്കര്‍ അലിയാണ് (25) മരിച്ചത്. പാലക്കാട് ആനക്കര പറക്കുളത്തെ ഗ്ലാസ് കമ്പനിയിലെ ജീവനക്കാരനാണ്.
പെരുന്നാള്അവധിക്ക് നാട്ടില്‍ പോയി തിരിച്ച് ജോലിക്ക് പോകുമ്പോള്‍ ബുധനാഴ്ച രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്. ഉടന്‍ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് നിസ്സാര പരിക്കുണ്ട്. സുല്‍ക്കര്‍ അലിയുടെ മാതാവ്: റംല. സഹോദരന്: ഷെറിന് (ദുബൈ).