ഒല്ലൂർ: ആനക്കല്ലിൽ വീട്ടുകിണറ്റിൽ വീണ് വയോധിക മരിച്ചു. കൂട്ടാലയ്ക്കൽ വീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ കാർത്യായനിയാണ് (82) മരിച്ചത്.
ഉച്ചക്ക് ഊണ് കഴിച്ചിരുന്ന കാർത്യായനിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു.
സ്ഥലത്തെത്തിയ നെടുപുഴ പൊലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനം നടത്തി കോർപറേഷൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഓർമക്കുറവുള്ളതിനാൽ അബദ്ധത്തിൽ വീണതാകാമെന്നാണ് കരുതുന്നത്. മക്കൾ: സുമ, അജിത, ശിവൻ, സുഭാഷ്. മരുമക്കൾ: സുരേഷ്, സജിത, സന്ധ്യ, പരേതനായ ബാബു.