മമ്പാട്: പാലപറമ്പ് പള്ളിക്കശ്ശേരിയിൽ പി.എ. അബ്ദുല്ലത്തീഫ് (74) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. സിനിയർ സൂപ്രണ്ടായിരുന്നു. ഭാര്യ: ടി.എസ്. ബുർഷിദ ബീഗം (റിട്ട. കെ.എസ്.ഇ.ബി സൂപ്രണ്ട്). മക്കൾ: ഡോ. സുഫാന ലത്തീഫ് (ഹോമിയോ മെഡിക്കൽ ഓഫിസർ നാഷനൽ ആയുഷ് മിഷൻ, തൊടുപുഴ), സമീർ അബ്ദുല്ലത്തീഫ് (എൻജിനീയർ ബി.എസ്.എൻ.എൽ), ഡോ. സാജിദ് ലത്തീഫ് (അസി. പ്രഫസർ, എം.ഇ.എസ് മമ്പാട് കോളജ്).
മരുമക്കൾ: ഡോ. എം.എസ്. നൗഷാദ് (പി.പി.എം നാഷനൽ ആയുഷ് മിഷൻ തൃശൂർ, എറണാകുളം), റസിയ ഇസ്മായിൽ (സൈക്കോളജിക്കൽ കൗൺസലർ), ഡോ .ടി. മുഫീദ (അസി. പ്രഫ. ഫാറൂഖ് കോളജ്). ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് പാലപറമ്പ് സലഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.