കായക്കൊടി: മുൻ ഡി.സി.സി അംഗവും വട്ടോളി നാഷനൽ ഹൈസ്കൂൾ അധ്യാപകനുമായിരുന്ന പരപ്പുമ്മൽ കുഞ്ഞബ്ദുല്ല മാസ്റ്റർ (88) നിര്യാതനായി. കായക്കൊടി ഗ്രാമപഞ്ചായത്ത് മെംബർ, കായക്കൊടി മഹല്ല് പ്രസിഡന്റ്, കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ്, കായക്കൊടി ഹൈസ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഭാര്യ: തുവ്വന്റെവിട ബീവി (ഊരത്ത് കുറ്റ്യാടി). മക്കൾ: സാജിദ് (ഷാർജ ഇലക്ട്രിസിറ്റി), ജമീല, സുലൈഖ, ഹാജറ, സാബിറ. മരുമക്കൾ: കളത്തിൽ അബ്ദുൽ ഹമീദ് (വാണിമേൽ), എട്ടുതെങ്ങിൽ മുഹമ്മദ് കോയ (വെള്ളിയൂർ), കൊളക്കണ്ടത്തിൽ ബശീർ (പാറക്കടവ്, പാൻ ഗൾഫ് ഫർണിച്ചർ ദുബൈ), ഒതിയോത്ത് ചക്കര അബ്ദുൽ ഗഫൂർ (കുറ്റ്യാടി- വളയന്നൂർ), താഴെ വടക്കേടത്ത് ജസീറ (ചെമ്മരത്തൂർ). സഹോദരങ്ങൾ: ബിയ്യാത്തു, പരേതരായ കുഞ്ഞമ്മദ്, അന്ത്രു, പോക്കർ, കുഞ്ഞിപ്പാത്തു, മാമി.