മഞ്ചേരി: പയ്യനാട് പിലാക്കൽ പുഴങ്കാവ് കുന്നക്കാടൻ അബ്ദുൽ ഹമീദ് മുസ്ലിയാർ (67) നിര്യാതനായി. പയ്യനാട് കച്ചേരിപ്പടി നജ്മുൽഹുദ മദ്റസ മുൻ അധ്യാപകനായിരുന്നു. കൂട്ടായി, പച്ചാട്ടിരി, പടിഞ്ഞാറേത്തല, ചാലിയം, വേങ്ങര കണ്ണമംഗലം എന്നിവിടങ്ങളിലെ പള്ളികളിൽ മുഅദ്ദിൻ ആയിരുന്നു. ഭാര്യമാർ: മൈമൂന, പരേതയായ ആയിശ. മക്കൾ: അബ്ദുൽ ലത്തിഫ്, സുമയ്യ, മുഹമ്മദ്. മരുമക്കൾ: അബ്ദുൽ ഗഫൂർ മുസ്ലിയാർ (എലമ്പ്ര), ജുവൈരിയ, ഷുഹൈല. സഹോദരൻ: കുഞ്ഞിമുഹമ്മദ്.