നാദാപുരം: ദീർഘകാലം ഖത്തറിൽ എൻജിനീയറായിരുന്ന കല്ലാച്ചി വളയം റോഡിലെ വള്ളേരിക്കുനിയിൽ അബ്ദുറഹ്മാൻ ഹാജി (78) നിര്യാതനായി. കല്ലാച്ചി എം.ഇ.ടി കോളജ് മുൻ ചെയർമാനാണ്. ഭാര്യ: സുബൈദ ഹജ്ജുമ്മ അണയങ്കി (കുറ്റ്യാടി). മക്കൾ: ഡോ. സമീർ (ഹമദ് ഹോസ്പിറ്റൽ, ഖത്തർ), ഡോ. ഷഹാദ (യു.കെ), സഹല (എൻജിനീയർ, കുവൈത്ത്), സന (എൻജിനീയർ, ബംഗളൂരു). മരുമക്കൾ: സറീന വലിയാണ്ടി, ഡോ. മഹ്മൂദ് എടവലത്ത് (യു.കെ), ജംഷിദ് (എൻജിനീയർ, കുവൈത്ത്). സഹോദരങ്ങൾ: കുഞ്ഞിക്കദീശ, പരേതരായ മമ്മു ഹാജി, മറിയം ഹജ്ജുമ്മ, അയിശു ഹജ്ജുമ്മ.