കോഴിക്കോട്: പൗരപ്രമുഖനും റിട്ട. പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയറുമായ പി. മമ്മു (87) നിര്യാതനായി. കാലിക്കറ്റ് സിവിൽ സ്റ്റേഷൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റും കേരള സ്റ്റേറ്റ് ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും എം.ഇ.എസ്, എം.എസ്.എസ്, ഫ്രൈഡേ ക്ലബ്, ലയൺസ് ക്ലബ് എന്നിവയിൽ അംഗവുമായിരുന്നു.
ഭാര്യ: റംല മമ്മു (പുത്തൻവീട്, തലശ്ശേരി), മകൻ: മുഹമ്മദ് നൗഫൽ (എൽ.ഐ.സി), മകൾ: അൻസാം (കോഴിക്കോട്), മരുമകൻ: മുഹമ്മദ് ആഷിഫ് (ആഷിഫ് ട്രെഡേഴ്സ്, കോഴിക്കോട്).
മരുമകൾ: മുംതാസ് (തലശ്ശേരി). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് കോഴിക്കോട് സിവിൽ സ്റ്റേഷൻ മസ്ജിദിൽ.
ഖബറടക്കം എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപമുള്ള കാഞ്ഞിരത്തിങ്കൽ മസ്ജിദ് ഖബർസ്ഥാനിൽ.