നരിക്കുനി: മുസ്ലിം ലീഗ് കാരണവരും മത സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന പയ്യടി അഹമ്മദ് സാഹിബ് (83) നിര്യാതനായി. മുസ്ലിം ലീഗ് ജില്ല കൗൺസിലർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, എസ്.ടി.യു പഞ്ചായത്ത് പ്രസിഡന്റ്, നരിക്കുനി എ.യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റ്, നരിക്കുനി ഗ്രീൻ സ്റ്റാർ ആർട്സ് സ്പോർട്സ് ക്ലബ് പ്രസിഡന്റ്, ചന്ദ്രിക നരിക്കുനി റിപ്പോർട്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലം നരിക്കുനി മുസ്ലിം ലീഗ് ഓഫിസ് സെക്രട്ടറിയുമായിരുന്നു. ഭാര്യ: ആമിന. മക്കൾ: ഉമ്മർ സാദിഖ്, ഹാജറ, സാറ, കമറുന്നിസ, പരേതയായ സുഹറ. മരുമക്കൾ: അബ്ദുസ്സമദ് ചളിക്കോട്, അമീർ പാലക്കുറ്റി, അബ്ദുസ്സലാം പുല്ലാളൂർ, റഫീഖ് പാലക്കുറ്റി, ജസീന.