ചാലിയം: കോൺഗ്രസ് പ്രവർത്തകനും ഗാന്ധിജിയുടെ കോഴിക്കോട് സന്ദർശനവേളയിൽ ഗാന്ധിജിയോടൊപ്പം കടപ്പുറം വരെ നടന്നവരിലുൾപ്പെട്ട വ്യക്തിയുമായ ഒ.സി. അബ്ദുല്ല (107) കണ്ടറം ജുമാ മസ്ജിദിന് സമീപം ഒസാവട്ടത്ത് വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ഫാത്തിമ, ജമീല, അബ്ദുൽ മജീദ്, സഫിയ, സക്കീന, സാജിത, പരേതനായ മുഹമ്മദ്. മരുമക്കൾ: അബൂബക്കർ, ഷരീഫ, ആയിഷ, ഹസ്സൻ, ബഷീർ, ജലീൽ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിമുഹമ്മദ് (എടച്ചേരി), കുഞ്ഞലീമ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10.30ന് ചാലിയം ജുമാ മസ്ജിദിൽ.