പുറത്തീൽ: പുറത്തീൽ പുതിയ പുരയിൽ കൂലോത്ത് വളപ്പ് കെ.വി അബൂബക്കർ ഹാജി (80) നിര്യാതനായി. പരേതരായ പണ്ടാരവളപ്പിൽ മൊയ്തീൻ കുട്ടിയുടെയും പുതിയ പുരയിൽ ഉമ്മാച്ചുവിന്റെയും മകനാണ്. ഭാര്യ: മുണ്ടേരി ചേലോറക്കണ്ടി കദീജ. മക്കൾ: അബ്ദുൽ സമദ്, അശ്രഫ്, മൈമൂന, സൽമ, ആയിശ, ഹാജറ. മരുമക്കൾ: നൂറുദ്ദീൻ, യൂസുഫ്, ജബ്ബാർ, സാദിഖ്. സഹോദരങ്ങൾ: കെ.വി. ആസ്യ, പരേതയായ നഫീസ. പുറത്തീൽ ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, ചേലോറ പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിലർ, പുറത്തീൽ മിർഖാത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി മെംബർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. പുറത്തീൽ യു.പി സ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു.