കൂത്തുപറമ്പ്: കഥാകൃത്ത് പാട്യം പത്തായക്കുന്നിലെ ശ്രീവത്സത്തിൽ ശ്രീധരൻ ചമ്പാട് ( 87) നിര്യാതനായി. സർക്കസ് കലയ നെഞ്ചോട് ചേർത്തു വളർന്നു വന്ന കലാകാരനും എഴുത്തുകാരനുമായിരുന്നു ശ്രീധരൻ ചമ്പാട്. കൂടാരം (നോവൽ), സർക്കസിന്റെ ലോകം, രക്തം ചീന്തിയവർ, അന്യോനം തേടി നടന്നവർ, കോമാളി റിങ്, അന്തരം, അരങ്ങേറ്റം, കുട്ടികളുടെ ശ്രീനാരായണ ഗുരു, ക്ലിന്റ്, മഹച്ചരിതമാല 123, തച്ചോളി ഒതേനൻ, തമ്പ്, മേള (ചലച്ചിത്ര കഥകൾ) എന്നിവയാണ് പ്രധാന കൃതികൾ. ചമ്പാട്ടെ വൈദ്യക്കാരൻ കുഞ്ഞിക്കണ്ണന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: വത്സല. മക്കൾ: രോഷ്നി (െകാൽക്കത്ത), റോഷൻ, രോഹിത്ത്, രോഹ്ന. മരുമക്കൾ: മനോജ്, ഷിബിന, ബിന്ദു.