പാനൂർ: കടവത്തൂർ ഇരഞ്ഞീൻകീഴിൽ റോഡിൽ തൊടുവയിൽ നഫീസു ഹജ്ജുമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ തൊടുവയിൽ കുഞ്ഞബ്ദുല്ല ഹാജി (ട്രഷറർ നുസ്റത്തുൽ ഇസ് ലാം സംഘം കടവത്തൂർ). മക്കൾ: മുഹമ്മദ് (ട്രഷറർ മുസ് ലിം ലീഗ് ഇരഞ്ഞിൻ കീഴ് ശാഖ), അബൂബക്കർ, അബ്ദുൽ മജീദ്, ഇസ്മായിൽ, ഇസ്ഹാഖ് (ജനറൽ സെക്രട്ടറി മുസ് ലിം ലീഗ് കടവത്തൂർ ടൗൺ ശാഖ), ഹഫ്സത്ത്, ആയിഷ. മരുമക്കൾ: മത്തത്ത് സിദ്ദീഖ് (സെക്രട്ടറി ദുബൈ കെ.എം.സി.സി കൂത്തുപറമ്പ് മണ്ഡലം), ആരിഫ, ഹസീന, ഷാഹിന, ഷബീന, സഫ (അധ്യാപിക പാറേമ്മൽ മുസ് ലിം എൽ.പി പുല്ലൂക്കര), പരേതനായ അടിയോത്ത് അബൂബക്കർ. സഹോദരങ്ങൾ: പരേതരായ കീഴക്കണ്ടി മൂസ, അബ്ദുല്ല, അമ്മോട്ടി, മാമി, അയിശു, പാത്തൂട്ടി, മറിയം, ബീവി.