പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ജുമാ മസ്ജിദിന് സമീപത്തെ മുണ്ടക്കാൽ മമ്മു (84) നിര്യാതനായി. രാമന്തളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. മത, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിൽ ചെറുപ്പകാലം മുതൽ പ്രവർത്തിച്ച നല്ലൊരു സംഘാടകനായിരുന്നു. ഭാര്യ: പൊന്നിച്ചി ആമിന. മക്കൾ: അബ്ദുൽ ഖാദർ, സൗദ, സമീറ, മൈമൂന. മരുമക്കൾ: ഫസീല, അബ്ദുൽ ഖാദർ, ഫാത്തിമ. സഹോദരങ്ങർ: മഹമൂദ്, ഫാത്തിമ, പരേതനായ സത്താർ.