തളിപ്പറമ്പ്: തൃച്ചംബരം പാലകുളങ്ങരയിലെ കേളോത്ത് കൈതേരി ഇടത്തിൽ രമാമണി അമ്മ (85) നിര്യാതയായി. ഭർത്താവ്: എ.ഐ.ടി.യു.സി അഖിലേന്ത്യ നേതാവും റിട്ട. റെയിൽവേ സൂപ്രണ്ടുമായിരുന്ന പരേതനായ പി.വി.എസ്. നമ്പ്യാർ. മക്കൾ: കെ.കെ. മോഹനൻ (മാനേജിങ് ഡയറക്ടർ, മംഗള കറിപൗഡർ ), ഗീത (പള്ളിക്കുന്ന്), ദിനേഷ് (പ്രഫസർ, മസ്കത്ത്), ശ്രീകുമാർ (മംഗള കറിപൗഡർ, ബഹ്റൈൻ), സുധ (അധ്യാപിക, ദുബൈ), ഉഷ (കുറുമാത്തൂർ). മരുമക്കൾ: ഭവിത, പവിത്രൻ പള്ളിക്കുന്ന് (റിട്ട. മാനേജർ, സിൻഡിക്കേറ്റ് ബാങ്ക്), ശ്രീവിദ്യ തൃച്ചംബരം (ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക, കാസർകോട്), ലൗലി (തൃച്ചംബരം), രവികൃഷ്ണൻ (ദുബൈ), അഡ്വ. കെ.സി. മധുസൂദനൻ (തളിപ്പറമ്പ്). സഹോദരങ്ങൾ: ഗൗരി വേളാപുരം (റിട്ട. അധ്യാപിക), ഡോ. കെ.കെ. ശ്രീനിവാസൻ (മണിപ്പാൽ), പരേതനായ ബാലകൃഷ്ണൻ (റിട്ട. ടെക്നിക്കൽ എജുക്കേഷൻ ഡയറക്ടർ, ഉത്തർപ്രദേശ്). മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ പാലകുളങ്ങര 11ാം സ്ട്രീറ്റിലുള്ള മകൻ മോഹനന്റെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചക്ക് 11.30 ന് തൃച്ഛംബരം എൻ.എസ്.എസ് ശ്മശാനത്തിൽ.