കൊടുങ്ങല്ലൂർ: ശാന്തിപുരം എ.ആർ.വി കൺവെൻഷൻ സെന്റർ ഉടമയും പ്രവാസി വ്യാപാരിയുമായിരുന്ന വൈപ്പിപ്പാടത്ത് വി.കെ. അബ്ദുറഹിമാൻ (85) നിര്യാതനായി.
യു.എ.ഇയിലെ ആദ്യ സൂപ്പർ മാർക്കറ്റായ അബൂദബി എലൈറ്റ് സ്റ്റോഴ്സ്, കൊടുങ്ങല്ലൂർ നോബിൾ തിയറ്ററിന്റെയും മഹാരാജ ഷോപ്പിങ് കോംപ്ലക്സിന്റെയും ഉടമയായിരുന്നു. ശാന്തിപുരം ഗവ. ആയുർവേദാശുപത്രിക്ക് സഹോദരൻ വി.കെ. സെയ്തുമുഹമ്മദിന്റെ സ്മാരകമായി അബ്ദുറഹിമാൻ കെട്ടിടം നിർമിച്ചുനൽകിയിട്ടുണ്ട്.
ഭാര്യ: പകോതിപറമ്പിൽ കുടുംബാംഗം ഫാത്തിമ. മക്കൾ: അഫ്സൽ, നസീറ, അംജിത്ത്, ഹർഷിദ് (ദുബൈ കസ്റ്റംസ്). മരുമക്കൾ: ബീന, അമാന ഇബ്രാഹിം, സോന, ഹഫ്സാന.
സഹോദരങ്ങൾ: അബു, ഫാത്തിമ, അബ്ദുൽ കാദർ, അബ്ദുല്ലക്കുട്ടി, അസീസ്, മുഹമ്മദലി, റസിയ, പരേതനായ സെയ്തുമുഹമ്മദ്.