പട്ടാമ്പി: മികച്ച ജൈവകർഷകനും ജൈവകൃഷിയുടെ പ്രചാരകനുമായിരുന്ന തത്തനംപുള്ളി മാമ്പ്രക്കാട് പി. നാരായണൻ നായർ (96) നിര്യാതനായി. നാട്യമംഗലം എ.എം.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനും തത്തനംപുള്ളി എ.എം.എൽ.പി സ്കൂൾ മാനേജറുമാണ്.
പെരിന്തൽമണ്ണ ഐ.എസ്.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലായും പ്രവർത്തിച്ചു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. കേളപ്പന്റെ നേതൃത്വത്തിൽ നടന്ന ഹരിജനോദ്ധാരണ പ്രവർത്തനങ്ങളിൽ സജീവ പങ്കുവഹിച്ചു.
ഭാര്യ: മീനാക്ഷിക്കുട്ടി അമ്മ (റിട്ട. പ്രധാനാധ്യാപിക, നാട്യമംഗലം എ.എം.എൽ.പി സ്കൂൾ). മക്കൾ: പ്രസാദ് (കൃഷി), പ്രകാശൻ (റിട്ട. പ്രധാനാധ്യാപകൻ, എ.എം.എൽ.പി സ്കൂൾ നാട്യമംഗലം), പ്രസന്ന (റിട്ട. പ്രധാനാധ്യാപിക, എ.യു.പി സ്കൂൾ പാലത്തോൾ), പ്രസീത (അധ്യാപിക, ജി.എൽ.പി സ്കൂൾ, പള്ളിക്കുന്ന്).
മരുമക്കൾ: സുശീല (പ്രധാനാധ്യാപിക, ജി.ഡബ്ല്യു.എൽ.പി.എസ് ആനക്കര), ബീന (പ്രധാനാധ്യാപിക എ.എൽ.പി.എസ് തത്തനംപുള്ളി), കൃഷ്ണകുമാർ (റിട്ട. അധ്യാപകൻ, എ.യു.പി.എസ് പാലത്തോൾ), സദാനന്ദൻ (റിട്ട. അധ്യാപകൻ, എ.യു.പി. എസ് അരക്കുപറമ്പ്). സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.