പാപ്പിനിശ്ശേരി വെസ്റ്റ്: കമ്യൂണിസ്റ്റ് പാർട്ടിയുടെയും മഹിളാ പ്രസ്ഥാനത്തിന്റെയും പ്രവർത്തകയായിരുന്ന കെ. ശാന്ത (81) നിര്യാതയായി. പാപ്പിനിശ്ശേരിയിൽ മഹിളാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. 1980 മുതൽ സി.പി.എം കരിക്കൻകുളം രണ്ടാം ബ്രാഞ്ച് അംഗമാണ്. മഹിള അസോസിയേഷൻ പാപ്പിനിശ്ശേരി വില്ലേജ് കമ്മിറ്റി അംഗമായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
ഭർത്താവ്: പരേതനായ തോര കുഞ്ഞിരാമൻ. മക്കൾ: ലളിത, ലത. മരുമക്കൾ: ജഗന്നാഥ ബാബു, പരേതനായ ഗോപാലൻ. സഹോദരങ്ങൾ: സരോജിനി, ദമയന്തി, ഗോവിന്ദൻ, മാധവി, പരേതരായ ജാനകി, യശോദ.