വള്ളിക്കുന്ന്: കടലുണ്ടി നഗരം ജമാഅത്ത് പള്ളി മഹല്ല് കമ്മിറ്റിയിലെ ദീർഘകാല പ്രവർത്തകസമിതി അംഗമായ അമ്പാഴത്തിങ്ങൽ സൈതലവി കോയ തങ്ങൾ (82) നിര്യാതനായി.
ഭാര്യമാർ: കുഞ്ഞിബീവി, പരേതയായ ആമിന മുത്തുബീവി. മക്കൾ. മുസമ്മിൽ തങ്ങൾ, മുല്ലക്കോയ തങ്ങൾ, മുസ്തഫ തങ്ങൾ, അഷ്റഫ് തങ്ങൾ, ഇമ്പിച്ചി ബീവി, സുഹ്റ ബീവി, മുല്ല ബീവി, പരേതനായ ആറ്റക്കോയ തങ്ങൾ.
മരുമക്കൾ: പൂക്കോയ തങ്ങൾ കുറ്റിപ്പുറം, അബ്ദുൽ ഖാദർ വെങ്ങാട്, ആരിഫ ബീവി, ഹഫ്സത്ത് ബീവി, പരേതനായ സീതി കോയ തങ്ങൾ. സഹോദരങ്ങൾ: അബ്ദുല്ലക്കോയ തങ്ങൾ (പ്രസി, മുസ്ലിം ലീഗ് കമ്മിറ്റി വള്ളിക്കുന്ന് പഞ്ചായത്ത് ഒന്നാം വാർഡ്), മുത്തുബീവി, പരേതരായ പൂക്കുഞ്ഞ് കോയ തങ്ങൾ, കോയഞ്ചി ക്കോയ തങ്ങൾ, പൂക്കോയ തങ്ങൾ, കുഞ്ഞിമ്മ ബീവി.