തലശ്ശേരി: മാഹി സെന്റ് തെരേസ പള്ളിക്കടുത്ത ശീതളിൽ താഴത്ത് യൂസുഫ് (72) ദുബൈയിൽ നിര്യാതനായി. പരേതരായ കുഞ്ഞിപക്കി ഹാജിയുടെയും കുഞ്ഞാമിയുടെയും മകനാണ്. ഭാര്യ: ചെറുവത്തൂർ താഴൽ മാടാപുരം റംല. മക്കൾ: റംസീന, റിഷാന, റാദിയ, റസിൻ. മരുമക്കൾ: ഷഫീർ, മുബീൻ. സഹോദരങ്ങൾ: ടി. ഇസ്മായിൽ (സി.പി.എം അച്ചാരത്ത് റോഡ് ബ്രാഞ്ചംഗം, വ്യാപാരി വ്യവസായി സമിതി തലശ്ശേരി ടൗൺ മേഖല സെക്രട്ടറി), ഷറഫ് (സൗദി), നസീമ, മറിയു, ഷമീന (അധ്യാപിക, മുബാറക് ഹയർസെക്കൻഡറി സ്കൂൾ, തലശ്ശേരി, സി.പി.എം അച്ചാരത്ത് റോഡ് ബ്രാഞ്ചംഗം). പരേതനായ അബൂട്ടി.