ഇരിക്കൂർ: വീട്ടുമുറ്റത്തെ ചെടിച്ചട്ടിയിൽ വെള്ളം ഒഴിച്ചുകൊണ്ടിരിക്കെ വിഷപ്പാമ്പ് കൈയിൽ കൊത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇരിക്കൂർ ചൂളിയാട് ബൈത്തുൽ ഇസ്സയിൽ പി.പി. മമ്മുവിന്റെയും കെ.കെ. കദീജയുടെയും മകൾ കെ.കെ. ജമീലയാണ് (47) മരിച്ചത്. ഉംറ നിർവഹിച്ച് നാട്ടിൽ തിരിച്ചെത്തി കുറച്ചു ദിവസങ്ങൾക്കുള്ളിലാണ് അപകടം.
ജനുവരി 27നാണ് വിഷപ്പാമ്പ് കൈയിൽ കൊത്തിയത്. പാപ്പിനിശ്ശേരി വിഷചികിത്സ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സക്കുശേഷം കണ്ണൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചത്.
മലപ്പട്ടം പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കമ്പിൽ സ്വദേശി കരിയിൽ ശാദുലിയുടെ ഭാര്യയാണ്.
മക്കൾ: ജസീല (വനിതാലീഗ്, മലപ്പട്ടം പഞ്ചായത്ത് സെക്രട്ടറി), ജൗഹർ (കെ.എം.സി.സി സൗദി), ജാസ്മിൻ. മരുമക്കൾ: എം.പി. ലത്തീഫ് (സൗദി), സാജിന ബ്ലാത്തൂർ, ഇസ്മായിൽ പെരുവളത്ത്പറമ്പ് (ഒമാൻ). സഹോദരങ്ങൾ: കെ.കെ. അബൂബക്കർ, കെ.കെ. ഹസൻ, കെ.കെ. മറിയം.