തൃപ്രയാർ: നാട്ടിക സഹകരണ ബാങ്ക് മുൻ പ്രസിഡൻറും നാട്ടിക പഞ്ചായത്ത് മുൻ അംഗവുമായ പൊഴെക്കടവിൽ പി.ആർ. കുമാരൻ (രാംകുമാർ മാസ്റ്റർ-94) നിര്യാതനായി. നാട്ടിക സെൻട്രൽ യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. സിപി.എം നാട്ടിക ലോക്കൽ കമ്മിറ്റി അംഗം, കർഷകസംഘം പഞ്ചായത്ത് സെക്രട്ടറി, അധ്യാപക സംഘടനാനേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ആദ്യകാല ഹരികഥാ കലാകാരനാണ്. സോഷ്യലിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവാണ്. ഭാര്യ: ലീല (റിട്ട. പ്രധാനാധ്യാപിക, തിരുമംഗലം യു.പി സ്കൂൾ, ഏങ്ങണ്ടിയൂർ). മക്കൾ: രാജീവ് (റിട്ട. അക്കൗണ്ടൻറ്, തൃശൂർ ജില്ല സഹകരണ ബാങ്ക്), സമ്പന്ന (അധ്യാപിക, വി.വി.യു.പി സ്കൂൾ, വലപ്പാട് ബീച്ച്). മരുമക്കൾ: വിജി (അധ്യാപിക, വി.ആർ.എ.എം.എം.എച്ച്.എസ്.എസ് തൈക്കാട്, ബ്രഹ്മകുളം), വസന്തകുമാർ കുരുടിയാറ (റിട്ട. ബിസിനസ് മാനേജർ, കൺസ്യൂമർ ഫെഡ് തൃശൂർ റീജനൽ ഓഫിസ്).