പഴയങ്ങാടി: മാടായി വാടിക്കൽ ഹൈദ്രോസ് പള്ളിക്ക് സമീപത്തെ പി.എം. മഹമൂദ് (72) നിര്യാതനായി. ദീർഘകാലമായി മാടായി വാടിക്കൽ മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രവർത്തക സമിതി അംഗമായിരുന്ന ഇദ്ദേഹം പതിറ്റാണ്ടുകളോളം യു.എ.ഇയിൽ പ്രവാസിയായിരുന്നു. പരേതരായ മൊയ്ദീൻ-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: തുന്തക്കാച്ചി നജ്മുന്നിസ. മക്കൾ: സാജിദ്, റംസീന (ഇരുവരും ദുബൈ), റഫീന, റുബീന, ശഹനാസ് (നിക്ഷാൻ ഇലക്ട്രോണിക്സ് കണ്ണൂർ). മരുമക്കൾ: ഹഫ്സത്ത് (മാടായി വാടിക്കൽ), നിസാർ, സിയാദ്, ഫൈസൽ (മൂവരും യു.എ.ഇ), ഹഫീഫ (മണ്ടൂർ). സഹോദരങ്ങൾ: കദീജ, അബ്ദുല്ല, മുസ്തഫ (യു.എ.ഇ).