നരിക്കുനി: പയമ്പ്ര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രധാനാധ്യാപകനും നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ദീർഘകാല അധ്യാപകനുമായിരുന്ന കുനിയിൽ അബ്ദുറഹിമാൻ മാസ്റ്റർ (73) നിര്യാതനായി.
കണ്ടോത്ത് പാറയിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. ഭാര്യ: സൈനബ (കാക്കൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം). മക്കൾ: സർജാസ് കുനിയിൽ (ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ആർ.ജെ.ഡി. എലത്തൂർ മണ്ഡലം സെക്രട്ടറി, അധ്യാപകൻ, കരിമല എ. എം.എൽ.പി സ്കൂൾ കപ്പുറം), ഫവാസ് (മെട്രോ ഫർണിച്ചർ നരിക്കുനി), ശബാന (പ്രധാനാധ്യാപിക നെടുംപൊയിൽ എം.എൽ.പി സ്കൂൾ മേപ്പയ്യൂർ).
മരുമക്കൾ: അബ്ദുൽ കരീം (പ്രധാനാധ്യാപകൻ കാരയാട് എ.എൽ.പി സ്കൂൾ), സി. സുൽഫത്ത് (ജി.എം.യു.പി സ്കൂൾ എളേറ്റിൽ ), എ.കെ. ഹസ്ന (എ.യു.പി സ്കൂൾ പി.സി പാലം ) സഹോദരങ്ങൾ: അഹമ്മദ് മാസ്റ്റർ, ആയിഷ തെക്കേ, ഖദീജ, പരേതരായ കുനിയിൽ മൂസ മാസ്റ്റർ, ഹുസൈൻ കാരപ്പക്കുഴി, ആമിന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് പുന്നൂർ ചെറുപാലം ജുമാമസ്ജിദിൽ.