പെരിന്തൽമണ്ണ: മുൻ നിയമസഭ സ്പീക്കറും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി. ശ്രീരാമകൃഷ്ണന്റെ മാതാവ് പി. സീതാലക്ഷ്മി ടീച്ചർ (85) നിര്യാതയായി.
ഭർത്താവ്: പരേതനായ പുറയത്ത് ഗോപി മാസ്റ്റർ. മറ്റുമക്കൾ: ശ്രീപ്രകാശ്, ശ്രീകല. മരുമക്കൾ: ദിവ്യ (വെട്ടത്തൂർ എ.എം.യു.പി സ്കൂൾ), പ്രേംകുമാർ (ഒറ്റപ്പാലം), ഷീജ (നാഷനൽ ഹൈസ്കൂൾ, കൊളത്തൂർ).
സംസ്കാരം വൈകീട്ട് നാലിന് പട്ടിക്കാട്ടെ തറവാട്ടുവളപ്പിൽ നടത്തി.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ എം.ബി. രാജേഷ്, വി. അബ്ദുറഹ്മാൻ, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, മുൻ മന്ത്രിമാരായ എം.കെ. മുനീർ, ടി.എം. തോമസ് ഐസക്, എം.എൽ.എമാരായ നജീബ് കാന്തപുരം, ടി.വി. ഇബ്രാഹീം, പി. അബ്ദുൽ ഹമീദ്, നന്ദകുമാർ, മുഹമ്മദ് മുഹ്സിൻ, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി. തോമസ് തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.