തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിൻസ് അംഗമായ സിസ്റ്റർ പുണ്യ ഡി.എസ്.എസ് (79) നിര്യാതയായി.
മരിയപുരം, മാതമംഗലം, കാരക്കുണ്ട്, കുറ്റൂർ, കൊടുമൺ, മേപ്പാടി, വള്ളുവിള, പിലാത്തറ, മാനന്തവാടി, പള്ളിക്കുന്ന്, ചീമേനി, മുതലപ്പാറ, പട്ടുവം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി കുന്നേൽ പരേതരായ വർക്കി - മേരി ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ: സെബാസ്റ്റ്യൻ, കുര്യൻ, ആലീസ്, ക്ലാരമ്മ, സിസ്റ്റർ തെരേസ എസ്.എ.ബി.എസ്, സിസ്റ്റർ മാർഗരറ്റ് എസ്.എ.ബി.എസ്, സിസ്റ്റർ മേഴ്സമ്മ (ഇറ്റലി).