കക്കട്ടിൽ: കുറ്റ്യാടി-പേരാമ്പ്ര റോഡിൽ കൂത്താളിക്കുസമീപം ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ചീക്കുന്നുമ്മൽ പുത്തൻപുരയിൽ എ.എസ്. ഹബീബാണ് (64) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
ശനിയാഴ്ച രാവിലെ ഏഴരക്ക് രണ്ടേആറിൽ കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന ഒമേഗ ബസിടിച്ചാണ് അപകടം. ഹബീബ് പേരാമ്പ്രയിലേക്ക് പോവുകയായിരുന്നു. ഉടനെ പേരാമ്പ്ര ഗവ. ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും വൈകീട്ട് അഞ്ചോടെ മരിച്ചു. ബഹ്റൈനിലായിരുന്ന ഹബീബ് രണ്ടുമാസം മുമ്പാണ് നാട്ടിൽ വന്നത്. പിതാവ്: പരേതനായ പി.വി. അബ്ദുസമദ് (കക്കട്ടിൽ റൂറൽ കോഓപറേറ്റിവ് ബാങ്ക് റിട്ട. സെക്രട്ടറി). ഭാര്യ: സുബൈദ. മക്കൾ: ഫഹദ്, മുഹ്സിന, ഡാന, സന. മരുമക്കൾ: നാജിയ (വയനാട്), നൗഷാദ് (ശോഭ ജ്വല്ലറി കക്കട്ടിൽ), നസീഫ് പാലേരി (ഖത്തർ).
സഹോദരങ്ങൾ: നസീമ, മുംതാസ്, നജീബ്, അയ്യൂബ്, ഹസീബ് (കോഴിക്കോട് മെഡിക്കൽ കോളജ്), പരേതരായ ജമീല, സഫിയ, ഷുഹൈബ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഖബറടക്കം ഞായറാഴ്ച വൈകീട്ട് ചീക്കോന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.