ബേപ്പൂർ: അരക്കിണർ ഗോവിന്ദ വിലാസ് സ്കൂളിന് പിൻവശം പരേതനായ മേപ്പറമ്പത്ത് സേതുമാധവൻ നായരുടെ ഭാര്യ പിലാശ്ശേരി ശ്രീദേവി (സീത-82) നിര്യാതയായി. പിതാവ്: പരേതനായ ബേപ്പൂർ കൊല്ലരിക്കൽ കിട്ടുണ്ണി നായർ. മാതാവ്: പരേതയായ പിലാശ്ശേരി കാർത്ത്യായനി അമ്മ. മക്കൾ: രമ, ശരത്ചന്ദ്രൻ (എടരിക്കോട് ടെക്സ്റ്റയിൽസ്), രതീഷ്(ബിസിനസ്), സുരേഷ് (വിഭവ മാർക്കറ്റിങ് കോർപറേഷൻ, ബംഗളൂരു), മധു (റാണെ എൻജിൻ വാൾവ്സ്, ചെന്നൈ). മരുമക്കൾ: ചന്ദ്രൻ (റിട്ട. കേരള പൊലീസ്), ബിന്ദു, അനുരാധ, ധന്യ, അഞ്ജു (അധ്യാപിക, സേവാ മന്ദിർ ഹൈസ്കൂൾ രാമനാട്ടുകര). സഹോദരങ്ങൾ: സരോജിനി, വിജയകുമാരി, പരേതരായ രാമചന്ദ്രൻ, പത്മാവതി, ശിവശങ്കരൻ, തങ്കം, മോഹൻദാസ്. സഞ്ചയനം വെള്ളിയാഴ്ച.