കോളയാട്: കോളയാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വാക്കച്ചാലിൽ വി.കെ. ജോസ് (65) നിര്യാതനായി. ഭാര്യ: പയ്യാവൂർ അറക്കപറമ്പിൽ കുടുംബാംഗം ലിസി. മക്കൾ: വിനയ ജോസ്, ഡോ. അമൃത ജോസ്. മരുമക്കൾ: അഡ്വ. ടോം മാത്യു മുപ്രാപ്പള്ളി (കോട്ടയം), ജോർജ് വിൻസെന്റ് അറയ്ക്കൽ(എം.ഡി ജോയ്സ് ഗ്രൂപ്, കോട്ടയം). സഹോദരങ്ങൾ: മേരി തോമസ് മന്നാകുളത്തിൽ (ഉളിക്കൽ), ചിന്നമ്മ ചാക്കോ പട്ടാരുമഠത്തിൽ (മഞ്ഞളാംപുറം, കേളകം), സിസ്റ്റർ ലൂസി കുര്യൻ (മഹേർ, പുണെ), ലില്ലി ആൽബർട്ട് കുര്യാപ്പള്ളി(മൈസൂർ), ജസി മാത്യു ചിറപ്പുറത്ത് (കാഞ്ഞങ്ങാട്), വി.കെ. ബെന്നി (വി.കെ. സ്റ്റോൺ ക്രഷർ), റാണി ജോസ് പാലത്തുരുത്തേൽ (അധ്യാപിക ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കൊട്ടോടി, രാജപുരം), വി.കെ. സിബി (മാനേജിങ് പാർട്ട്ണർ, കൂളോവ, കോയമ്പത്തൂർ). സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പുന്നപ്പാലം അൽഫോൻസ ദേവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ.