കുറ്റിക്കാട്ടൂർ: പാറക്കോട്ട് താഴം ചെറ്റൂർ മുഹമ്മദ് ഹാജി (68) നിര്യാതനായി. മുസ്ലിം ലീഗ് പെരുമണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സൗദി കെ.എം.സി.സി, പെരുമണ്ണ പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡന്റ്, പാറക്കോട്ട് താഴം മദ്റസ നിർമാണ കമ്മിറ്റി കൺവീനർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: മറിയം.
മക്കൾ: ഷമീർ അസ്ലം, ശരീഫ്, അലി അക്ബർ, ഷബ്ന, സിനത്ത്. മരുമക്കൾ: റംസീന, നുസ്രത് ഷാനവാസ് മുണ്ടുമുഴി, അബ്ദുൽ ലത്തീഫ് മാവൂർ. സഹോദരങ്ങൾ: അഹമ്മദ് കോയ ഹാജി, അബ്ദുൽ കാദർ ഹാജി, ഇസ്മായിൽ ഹാജി, ഉമ്മർ ഹാജി, ഫാത്തിമ, കദീജ, ആയിഷ, റംലത്, സഫിയ.