ഫറോക്ക്: വാലഞ്ചേരിപറമ്പിലെ തോട്ടുങ്ങൽ രാജൻ (ടെയിലർ- 82) നിര്യാതനായി.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി, കോഓപറേറ്റിവ് സ്റ്റോർ ഡയറക്ടർ ബോർഡ് അംഗം, പേട്ട വ്യാപാര വ്യവസായ സമിതി സ്ഥാപക യൂനിറ്റ് സെക്രട്ടറി, എ.കെ.ടി.എ ഫറോക്ക് യൂനിറ്റ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: യശോധ. മക്കൾ: ബിജുഷ് (സബ് എഡിറ്റർ, സിറാജ് ദിനപത്രം), ഷജി, ഷിത.
മരുമക്കൾ: വിജയകുമാർ, രാജൻ, ബിന്ദു. സഹോദരങ്ങൾ: ചന്ദ്രമതി, ലീല, രാമദാസൻ, രാധാമണി, പരേതനായ ബാലൻ.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.