കുതിരവട്ടം: ‘നിത്യാനന്ദ വിഹാറി’ൽ അത്തിക്കാട്ട് പുത്തൻവീട്ടിൽ പ്രേമാനന്ദൻ (80) നിര്യാതനായി.
കോഴിക്കോട് പാളയം നിത്യാനന്ദ ജ്വല്ലറി, മൃദുല ജ്വല്ലറി എന്നിവയുടെ ഉടമയായിരുന്നു.
കുതിരവട്ടം ദേശപോഷിണി പബ്ലിക് ലൈബ്രറി മുൻ ട്രഷററും കമ്യൂണിറ്റി ഹാൾ ട്രസ്റ്റിയുമായിരുന്നു. പുതിയറ എസ്.കെ സാംസ്കാരിക കേന്ദ്രം മുൻ ട്രഷററായിരുന്നു.
പരേതരായ എസ്. ശിവാനന്ദദാസ്, ശാന്ത അമ്മാൾ എന്നിവരാണ് മാതാപിതാക്കൾ.
ഭാര്യ: ആകാശവാണി ആർട്ടിസ്റ്റ് മീരാ പ്രേമാനന്ദ്.
മക്കൾ: പരേതനായ പ്രേംകുമാർ, എ.പി. ദയാനന്ദൻ (മൃദുല ജ്വല്ലറി ), എ.പി. ശിവാനന്ദൻ, ഡോ. എ.പി. മൃദുല സുനിൽ (ചീഫ് മെഡിക്കൽ ഓഫിസർ, ട്രിനിറ്റി കണ്ണാശുപത്രി, പാലക്കാട്).
മരുമക്കൾ: ഗായിക സിന്ധു പ്രേംകുമാർ, ദിവ്യ, പ്രിയ, ഡോ. സുനിൽ ശ്രീധർ (മാനേജിങ് ഡയറക്ടർ, ട്രിനിറ്റി കണ്ണാശുപത്രി, പാലക്കാട്).
സഹോദരങ്ങൾ: പരേതരായ നിർമല രാഘവൻ, എ.പി. ആത്മാനന്ദൻ.
സംസ്കാരം വെളളിയാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്തിൽ.