കോഴിക്കോട്: തിരുത്തിയാട് പരേതരായ പൊന്മിളി കുഞ്ഞികൃഷ്ണൻ നായരുടേയും തിപ്പിലിക്കാട്ട് പൂഴിക്കോത്ത് കാർത്ത്യായനി അമ്മയുടെയും മകൻ രാധാകൃഷ്ണൻ (ബേബി -74) നിര്യാതനായി. സ്റ്റീൽ കോംപ്ലക്സ് മുൻ ജീവനക്കാരനും, അഴകൊടി ദേവി ക്ഷേത്രം മുൻ ട്രസ്റ്റി അംഗവുമായിരുന്നു. ഭാര്യ: രാജലക്ഷ്മി. മക്കൾ സന്ദീപ്, സചിൻ, സന്ധ്യ. മരുമക്കൾ: ശ്രീരാജ്, നേഹ. സഹോദരങ്ങൾ: വിശാലാക്ഷി, രാജലക്ഷ്മി, അരവിന്ദാക്ഷൻ, വിശ്വനാഥൻ, ഗോപാലകൃഷ്ണൻ, ജയപ്രകാശ്, അജിത കുമാരി, പരേതരായ അംബുജാക്ഷി, ആനന്ദവല്ലി. സംസ്കാരം തിരുത്തിയാട് നായർ ശ്മശാനം. വെള്ളിയാഴ്ച രാവിലെ 10ന്.