തിരുവനന്തപുരം: മനഃശാസ്ത്രചികിത്സകനും ആദ്യകാല മനഃശാസ്ത്രമാസികകളുടെ പത്രാധിപരുമായിരുന്ന ഡോ. പി.എം. മാത്യു വെല്ലൂർ (87) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ തിരുവനന്തപുരത്ത് പ്ലാമൂട് ചാരാച്ചിറയിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അവശതകൾ കാരണം ഏറെനാളായി വിശ്രമത്തിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് മാവേലിക്കര കരീപ്പുഴ സെൻറ് ജോർജ് ഒാർത്തഡോക്സ് പള്ളി സെമിേത്തരിയിൽ നടക്കും.
ഗ്രന്ഥകാരൻ, പത്രാധിപർ, ചിത്രകാരൻ, അധ്യാപകൻ, അഭിനേതാവ്, വ്യക്തിത്വവികസന മാർഗദർശകൻ, ഗവേഷകൻ, ജീവനകലാ പരിശീലകൻ തുടങ്ങിയ രംഗങ്ങളിലെല്ലാം അദ്ദേഹം തിളങ്ങി.
എണ്ണയ്ക്കാട് ചക്കാലയിൽ കുഞ്ഞമ്മയുടെയും കലാകാരനും നടനുമായിരുന്ന പാലക്കൽതാഴെ പി.എം. മത്തായിയുടെയും മകനായി 1933 ജനുവരി 31ന് മാവേലിക്കരയിലായിരുന്നു ജനനം. കേരള സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ അധ്യാപകൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സർവവിജ്ഞാനകോശം അസിസ്റ്റൻറ് എഡിറ്റർ, മനഃശാസ്ത്ര -തത്ത്വദർശന- വിദ്യാഭ്യാസവകുപ്പ് മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ചു.
മനഃശാസ്ത്രം, കുടുംബജീവിതം എന്നീ മാസികകളുടെ സ്ഥാപക പത്രാധിപർ. ദൃശ്യമാധ്യമങ്ങളിൽ മനഃശാസ്ത്ര പരിപാടികൾ അവതരിപ്പിച്ചു. മനോയാനം, മനസ്സിെൻറ കാണാപ്പുറങ്ങൾ എന്നിങ്ങനെ പ്രശസ്തമായ പ്രത്യേക ടി.വി പരിപാടികളുടെ ആസൂത്രകനായി. ലൈംഗിക മനഃശാസ്ത്രത്തെ അധികരിച്ച് മലയാളത്തിൽ ആദ്യമായി രതിവിജ്ഞാനകോശം എഡിറ്റ് ചെയ്തു. 1975 മുതൽ തിരുവനന്തപുരത്തുള്ള മനഃശാസ്ത്രചികിത്സാകേന്ദ്രത്തിെൻറയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സനാലിറ്റി െഡവലപ്മെൻറിെൻറയും ഡയറക്ടറായി പ്രവർത്തിച്ചു.
വിവാഹപൂർവ ബന്ധങ്ങൾ, മനസ്സ് ഒരു കടങ്കഥ, ദാമ്പത്യം ബന്ധം ബന്ധനം, അച്ഛാ ഞാൻ എവിടെനിന്നുവന്നു?, ബാല്യം കൗമാരം യൗവനം വാർധക്യം, അച്ഛൻ കുട്ടിയായിരുന്നപ്പോൾ, കുടുംബജീവിതം, നമ്മുടെ കുട്ടികളെ എങ്ങനെ വളർത്തണം?, മനഃശാസ്ത്രം, രതിവിജ്ഞാനകോശം, എങ്ങനെ പഠിക്കണം പരീക്ഷ എഴുതണം?, കുമാരീകുമാരന്മാരുടെ പ്രശ്നങ്ങൾ, മത്തായിച്ചൻ കഥകൾ, എവർഗ്രീൻ മത്തായിച്ചൻ തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ.
ഭാര്യ: സൂസി മാത്യു. മക്കൾ: ഡോ. സജ്ജൻ (ഒമാൻ), ഡോ.റേബ(ദുബൈ), ലോല(ദുബൈ). മരുമക്കൾ: ഡോ.റവീന, ലാലു വർഗീസ് (ദുൈബ), മാമ്മൻ സാമുവൽ (ദുൈബ).