പെരിങ്ങത്തൂർ: അണിയാരം തൈക്കണ്ടി ഗുരുദേവ മഠത്തിന് സമീപം വട്ടപ്പറമ്പത്ത് ബാലൻ (89 ) നിര്യാതനായി.
പഴയകാല സോഷ്യലിസ്റ്റ് പ്രവർത്തകനും അണിയാരത്തെ പൗര പ്രമുഖനും ആണ്.
തൈക്കണ്ടി ഗുരുദേവ മഠം പ്രസിഡന്റ്, അണിയാരം ശിവക്ഷേത്രം ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ദീർഘകാലം ബറോഡയിൽ ഹോട്ടൽ വ്യാപാരിയായിരുന്നു. ഭാര്യ: ചൊക്ലി കവിയൂർ മഠത്തിൽ കമല. മക്കൾ: അനിൽകുമാർ (ഡ്രൈവർ ചൊക്ലി), ബീന (ടെമ്പിൾ ഗേറ്റ് ), ഷാജി (ഗൾഫ് ), ഷജിന. മരുമക്കൾ: ഷിബിന (ചെറുപറമ്പ്), വിജിന (പള്ളൂർ ), കരുണൻ (കക്കട്ടിൽ ), പരേതനായ ദാസൻ.
സഹോദരങ്ങൾ: പരേതരായ താഴെ മഠത്തിൽ ഗോവിന്ദൻ, ദേവകി (മൂഴിക്കര). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.