ശ്രീകണ്ഠപുരം: ചുഴലി ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. മലയാളം അധ്യാപകനും പ്രശസ്ത നാടക രചയിതാവും സംവിധായകനും നടനുമായിരുന്ന ചുഴലി നടയിൽ പീടികക്ക് സമീപത്തെ പി. കൃഷ്ണൻ (86) നിര്യാതനായി.
സാമൂഹിക സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്നു.
അജയൻ കണ്ണാടിപ്പറമ്പ് എന്ന പേരിലായിരുന്നു ഏറെക്കാലം നാടക പ്രവർത്തനം നടത്തിയിരുന്നത്.
ഭാര്യ: സി.പി. പ്രേമലത. മക്കൾ: സി.പി. രമേശൻ (പ്രിൻസിപ്പൽ, ചുഴലി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ഡോ. സി.പി. സുരേഷ് (സി.പി ആയുർവേദ റിസർച്ച് സെന്റർ തളിപ്പറമ്പ് രയരോം), ഡോ. സി.പി. സന്തോഷ് (അസോ. പ്രഫസർ കൃഷ്ണമേനോൻ വനിത കോളജ് കണ്ണൂർ).
മരുമക്കൾ: എം.പി. നിഷ മുയ്യം (കോഓപറേറ്റിവ് ഇൻസ്പെക്ടർ തളിപ്പറമ്പ്), ഡോ. കെ.കെ. ശുഭ (സി.പി ആയുർവേദ റിസർച്ച് സെന്റർ), എ.കെ. സുരഭി (അസി. പ്രഫസർ കൃഷ്ണ മേനോൻ വനിത കോളജ് കണ്ണൂർ).
സഹോദരങ്ങൾ: ശാരദ (കണ്ണാടിപ്പറമ്പ്), പരേതരായ ബാലൻ, പ്രഭാകരൻ, ലീല.