താമരശ്ശേരി: കട്ടിപ്പാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ പള്ളിയോടി ജോസഫിന്റെ മകൻ ലൂക്ക (80-പാപ്പച്ചൻ) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി (തെക്കുംമുറി കുടുംബാംഗം, ഈങ്ങാപ്പുഴ). മക്കൾ: ബോബി (ഫിസിയോതെറപ്പിസ്റ്റ്, ആസ്ട്രേലിയ), ബബിത (ടീച്ചർ, ബാലുശ്ശേരി), ബിന്ദു (നഴ്സ്, കുവൈത്ത്). മരുമക്കൾ: പ്രിൻസി (ആസ്ട്രേലിയ), മധു (കല്ലാനോട്), ഷാജി (കുവൈത്ത്). സഹോദരങ്ങൾ: അന്നമ്മ പ്രകാശ് ഭവൻ (റിട്ട. ടീച്ചർ ചമൽ), മേരി (നഴ്സ്, അയർലൻഡ്), റോസമ്മ (ഒറവുംകര, കുപ്പായക്കോട്), തെയ്യാമ്മ (കാക്കകൂട്ടിങ്കൽ, വെള്ളരിക്കുണ്ട്), ലിസി (റിട്ട. ഹെഡ് നഴ്സ്, ചേന്നംപള്ളിയിൽ, ചക്കിട്ടപ്പാറ), ജോർജ് പള്ളിയോടി (പോസ്റ്റ് മാസ്റ്റർ, കട്ടിപ്പാറ), ഫാ. ജോസഫ് ക്രിസ്റ്റി പള്ളിയോടി (സ്വിറ്റ്സർലൻഡ്), ഡോ. ടോമി ജോസഫ് പള്ളിയോടി (കാനഡ). സംസ്കാരം ശനിയാഴ്ച കട്ടിപ്പാറ ഹോളി ഫാമിലി പള്ളിയിൽ.