പൂനൂർ: പൗരപ്രമുഖനും മത സാമൂഹിക, ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന പൂനൂർ ആർ.പി. അഹമ്മദ്കുട്ടി ഹാജി (98) നിര്യാതനായി. മങ്ങാട് ജുമാമസ്ജിദ്, പൂനൂർ മസ്ജിദുൽ മുജാഹിദീൻ, കോളിക്കൽ മഹല്ല് ജുമാമസ്ജിദ്, കോളിക്കൽ സലഫി മസ്ജിദ്, പൂനൂർ മുബാറക് സ്ഥാപനങ്ങൾ, പൂനൂർ ടൗൺ സലഫി മദ്റസ, ശിവപുരം ഐ.എ.സി അസോസിയേഷൻ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ മുതവല്ലിയും രക്ഷാധികാരിയുമായിരുന്നു.പരേതരായ ആർ. മരക്കാർ ഹാജിയുടെയും കുഞ്ഞിമ്മാച്ചയുടെയും മകനാണ്. ഭാര്യ: പരേതയായ വരപ്പുറത്ത് വി.കെ. കുഞ്ഞി കദീജ (കുറ്റ്യാടി).മക്കൾ: സുബൈദ, സുഹറ, സൈദ, സോഫിയ, പരേതയായ സാറ.മരുമക്കൾ: ആർ.പി. ഇമ്പിച്ചി മൊയ്തീൻ, ഒ.കെ. ഷഹീദ്, പരേതരായ കൊല്ലങ്കണ്ടി ഡോ. സൈദ് ഇസ്മയിൽ, ഡോ. കെ.സി. അബൂബക്കർ, എൻജിനീയർ എം.ടി. ഷഹീദ്.സഹോദരങ്ങൾ: ആർ.പി. നാസർ ഹാജി (കോളിക്കൽ), ആമിന പാറച്ചാലിൽ, നഫീസ (കോഴിക്കോട്), സഫിയ (ഫറോക്ക്), പരേതരായ എൻ.ആർ. ഇമ്പിച്ചി മൊയ്തീൻ ഹാജി, എൻ.ആർ. അബ്ദുറഹ്മാൻ ഹാജി, ആർ.പി. അബൂബക്കർ ഹാജി (നെരോത്ത്), ആർ.പി. ഹുസൈൻ ഹാജി (പുതുപ്പാടി), ആർ.പി. ഹംസ ഹാജി (കോളിക്കൽ), ഉമ്മാത്തു, സൈനബി.