കൊടുവള്ളി: പന്നൂർ കുഴപ്പൻ ചാലിൽ താമസിക്കും അക്കര ആലി മുസ്ലിയാർ (63) നിര്യാതനായി. എം.എം പറമ്പ്, കച്ചേരിമുക്ക്, ഒഴലക്കുന്ന്, തലപെരുമണ്ണ എന്നീ സ്ഥലങ്ങളിൽ മദ്റസ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. നിലവിൽ പന്നൂരിൽ പച്ചക്കറിക്കട നടത്തിവരുകയായിരുന്നു. അക്കര കെ.സി. അലി മൗലവി എന്ന തൂലികാ നാമത്തിൽ മൂന്നോളം കൃതികൾ രചിച്ചിട്ടുണ്ട്. ഭാര്യ: സുഹറ മാനിപുരം. മക്കൾ: ഷഫീഖ് (സുപ്രഭാതം പത്രം, ദുബൈ), റാഫി, അബ്ദുൽ ജലീൽ (സൗദി), റഹീസ് (എം.എസ്.ഇ ചെന്നൈ വിദ്യാർഥി). മരുമക്കൾ: മുഫീദ പുള്ളാവൂർ, ഹസ്ന വയനാട്, ജുമാന പന്നൂർ. സഹോദരങ്ങൾ: അക്കര കെ.സി. മുഹമ്മദ്, ഹുസൈൻ മുസ്ലിയാർ, അബ്ദുൽ റഹീം, ഫാത്തിമ കോന്നാലിൽ, മറിയ വാടിക്കൽ, ജമീല കാരന്തൂർ.