കണ്ണപുരം: ചെറുകുന്ന് മുട്ടിൽ എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ ഇടക്കേപ്പുറം വടക്ക് ചന്ദ്രകാന്തയിൽ തുണോളി ചന്ദ്രൻ (75) നിര്യാതനായി. കണ്ണൂർ തുഞ്ചത്താചാര്യ എജുക്കേഷനൽ ട്രസ്റ്റ് സ്ഥാപക സെക്രട്ടറിയും കണ്ണപുരം അരീക്കുളങ്ങര മുച്ചിലോട്ട് കാവ് ഭരണസമിതി മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: പി.വി. കമലാക്ഷി. മക്കൾ: ചൈതന്യ, ടി. ചേതക് (വ്യാപാരി, വെങ്ങര), ചംപക് (പി.എൻ.ബി - മെറ്റ് ലൈഫ് പാലാരിവട്ടം). മരുമക്കൾ: പി.പി. മനോജ് (കെ.എസ്.ഇ.ബി എൻജിനീയർ), പി. ടാനി (എസ്.ബി.ഐ, കോഴിബസാർ, പഴയങ്ങാടി). സഹോദരങ്ങൾ: ടി. അശോകൻ (റിട്ട. എയർഫോഴ്സ്), രേവതി, ടി. ശ്രീശുകൻ (റിട്ട. കണ്ണൂർ ജില്ല പൊലീസ് സൂപ്രണ്ട്), തങ്കമണി, രത്നമ്മ തൂണോളി (റിട്ട. അധ്യാപിക, സർ സയ്യിദ് കോളജ്), പ്രദീപൻ (ഗജാനന ടെക്സ് ൈറ്റൽസ്, കണ്ണൂർ), പരേതനായ മനോഹരൻ (റിട്ട. എയർഫോഴ്സ്). സംസ്കാരം വെള്ളിയാഴ്ച രണ്ടിന് കണ്ണപുരം സമുദായ ശ്മശാനത്തിൽ.