ഓമശ്ശേരി: അമ്പലക്കണ്ടി പരേതനായ ഇബ്രാഹീം കീച്ചേരിയുടെ ഭാര്യ മറിയം കീച്ചേരി (72) നിര്യാതയായി.
പിതാവ്: പരേതനായ മുഹമ്മദ് വാപ്പിനകത്ത്. മാതാവ്: പരേതയായ ആയിഷ.
മക്കൾ: ആയിഷ, സുബൈദ, അബ്ദുൽ റസാഖ് കീച്ചേരി (ദുബൈ), മുഹമ്മദ്. മരുമക്കൾ: അബ്ദുൽ നാസർ കൊടുവള്ളി, സാബിദ കളരാന്തിരി, റുബീന പൂളപ്പൊയിൽ, പരേതനായ അബൂബക്കർ പുൽപറമ്പിൽ. സഹോദരങ്ങൾ: ഹുസൈൻ വാപ്പിനകത്ത്, അബ്ദുറഹ്മാൻ വാപ്പിനകത്ത്, പരേതരായ ഖദീജ കീപ്പോർ, ഉമ്മേത്തി വെള്ളരൻചാലിൽ.
ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അമ്പലക്കണ്ടി പുതിയോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.