തലശ്ശേരി: എരഞ്ഞോളി കുടക്കളത്തെ കുണ്ടാഞ്ചേരി രാജൻ (80) നിര്യാതനായി. സ്വാതന്ത്ര്യസമര സേനാനിയും സി.പി.എം നേതാവുമായിരുന്ന പരേതനായ കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്ററുടെയും കുഞ്ഞിമ്മാതയുടെയും മകനാണ്. സി.പി.എം എരഞ്ഞോളി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ദീർഘകാലം എരഞ്ഞോളി ഗ്രാമപഞ്ചായത്ത് മെംബറായിരുന്നു. മോട്ടോർ ട്രാൻസ്പോർട്ട് കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയന്റെ ആദ്യകാല ഡയറക്ടർ, തളിപ്പറമ്പ് മോട്ടോർ ട്രാൻസ്പോർട്ട് യൂനിയൻ സെക്രട്ടറി, മോട്ടോർ തൊഴിലാളി യൂനിയൻ തലശ്ശേരി ഏരിയ പ്രസിഡന്റ്, ജില്ല കമ്മിറ്റി അംഗം, എരഞ്ഞോളി വില്ലേജ് കർഷകസംഘം കമ്മിറ്റി പ്രസിഡന്റ്, കുടക്കളം ശ്രീ നാരായണ മഠം ഡയറക്ടർ, കുടക്കളം യു.പി സ്കൂൾ വികസന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കോട്ടായി കൗസല്യ. മക്കൾ: രാജേഷ് (ഓവർസിയർ കെ.എസ്.ഇ.ബി), രജീഷ് (കുവൈത്ത്), രേഷ്മ. മരുമക്കൾ: ജിഷ (ലാബ് അസിസ്റ്റന്റ് പിണറായി എ.കെ.ജി ഹയർ സെക്കൻഡറി സ്കൂൾ), രഹന (ബിവറേജസ് കൂത്തുപറമ്പ്), പ്രമോദ് (കെ.എസ്.ആർ.ടി.സി കണ്ടക്ടർ). സഹോദരങ്ങൾ: ഫൽഗുനൻ, ശ്രീനിവാസൻ, സരോജിനി, പരേതരായ യശോദ, ശാരദ, ശേഖരൻ, പാർഥൻ, രാഘവൻ, നളിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ.