മേപ്പയൂർ: കൊഴുക്കല്ലൂരിലെ പൊതുപ്രവർത്തകനും സഹകാരിയുമായ കാരയാട്ട് കുഞ്ഞികൃഷ്ണൻ നായർ (87) നിര്യാതനായി. കൊഴുക്കല്ലൂർ കെ.ജി.എം.എസ്.യു.പി സ്കൂൾ മാനേജർ, മേപ്പയൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ജനതാദൾ വാർഡ് പ്രസിഡന്റ്, ചെറുശ്ശേരി ഭഗവതി ക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ, ചെറുശ്ശേരി ക്ഷേത്ര പരിപാലന സമിതി രക്ഷാധികാരി, ശിവക്ഷേത്ര-വിഷ്ണു ക്ഷേത്രനിർമാണ കമ്മിറ്റി ചെയർമാൻ, കൊഴുക്കല്ലൂർ അംഗൻവാടി കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പി. ലക്ഷ്മിക്കുട്ടി അമ്മ (കൊഴുക്കല്ലൂർ യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപിക). മക്കൾ: കെ. സുരേഷ് ബാബു (കാരയാട് ഏജൻസീസ് പയ്യോളി ), ബേബി നിഷ (അധ്യാപിക നന്മണ്ട പി.സി. എൽ.പി സ്കൂൾ), കെ. രാജേഷ് ( കാരയാട്ട് ട്രേഡേഴ്സ് മേപ്പയ്യൂർ), ശ്രീജ (മൊകേരി). മരുമക്കൾ: ബിനു പള്ളിക്കര, എൻ. പ്രകാശ് (റിട്ട. ആർമി ), കെ. അംബുജാക്ഷൻ (റിട്ട. അധ്യാപകൻ വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ), ബീവ വെള്ളികുളങ്ങര (അധ്യാപിക കെ.ജി.എം.എസ്.യു.പി സ്കൂൾ കൊഴുക്കല്ലൂർ). സഹോദരങ്ങൾ: കെ. ബാലൻ നായർ (റിട്ട. എ.ഇ.പി.ഡബ്ല്യു.ഡി ആന്റമാൻ നിക്കോബാർ ദ്വീപ് ), രാധ (റിട്ട. പ്രൻസിപ്പൽ ജി.എച്ച്.എ.എസ് കുറ്റ്യാടി ), കാരയാട്ട് ദിവാകരൻ നായർ (റിട്ട. സി. ആർ.പി.എഫ്).